സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായ വിതരണവും റോഡ് സുരക്ഷാ ക്ലാസും നടത്തി

2023ലെ ചികിത്സാ സഹായ വിതരണത്തിൻ്റെ ഉത്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി.ടി സുഭാഷ്, കേരള കൗമുദി സ്പെഷ്യൽ കറസ്പോൺ ണ്ട് ശ്രീ വിജയകുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ജോയിൻ്റ് RTO നിഷ കെ മാണി ,Rtd RTO ശ്രീ ആദർശ് കുമാർ ,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സമീപം.

സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായ വിതരണവും റോഡ് സുരക്ഷാ ക്ലാസും നടത്തി. സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023ലെ ചികിത്സാ സഹായ വിതരണം വൈക്കം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി.ടി സുഭാഷ് നിർവ്വഹിച്ചു.

കോട്ടയം RT 0 ശ്രീ കെ ഹരികൃഷ്ണൻ, ജോയിൻ്റ് RT0 നിഷാ കെ മാണി, വൈക്കം Mvl – കിഷോർ പി ജി, അഡ്വ:െജസ്ന എം.എച്ച്, സ്നേഹ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു, എല്ലാ ദിവസവും വൈക്കം താലൂക്ക് ആയുർവേദ ഹോസ്പിറ്റലിൽ 3 നേരവും, എറണാകുളം ജില്ലാ ആയുർവേദ ഹോസ്പിറ്റലിൽ 2 നേരവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുകയും രോഗീകൾക്കുള്ള സഹായം എത്തിക്കുകയും 30 ഓളം കിടപ്പു രോഗികളായ അമ്മമാരുടെ പൂർണ്ണ സംരംക്ഷണവും, 26 അനാഥരായ കുരുന്നുകളുടെ സംരക്ഷണവും ആണ് സ്നേഹ സേന ചെയ്യുന്നത്, 2023ലെ ചികിത്സാ സഹായ വിതരണ ഉത്ഘാടനമാണ് നടത്തിയത് – 150 രോഗികൾക്കാണ് 2023 ൽ സഹായം നല്കുന്നത്-കോട്ടയം, വൈക്കം, എറണാകുളം, അങ്കമാലി എന്നിവടങ്ങളിലാണ് സ്നേഹ സേനയുടെ ഓഫീസുകൾ, അഡ്വ: അജയ് ജോസ് ആണ് ചെയർമാൻ, ജോസ് ജേക്കബ്, ജെസി ലൈജു എന്നിവർ ട്രസ്റ്റികളാണ് – 9 പേരാണ് ബോർഡ് മെംബർമാർ.
2023 ൽ 10 പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഫ്രീ ഫുഡ് ബോക്സുകളും സേനഹ സേനസ്ഥാപിക്കുന്നു, നിലവിൽ വെച്ചൂർ പഞ്ചായത്തിൽ ഫ്രീ ഥുഡ് ബോക്സ് സ്ഥാപിച്ചിട്ടുണ്ട് – കൂടാതെ ഗവൺമെൻ്റ് ഹോസ്പിറ്റലുകളിൽ വീൽ ചെയർ, വാട്ടർ ഹീറ്റർ, സാനിറ്റൈസർ മെഷീൻ, ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം എന്നിവയും സ്നേഹ സേന ചെയ്യുന്നു