സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റിന് ആദരം നൽകുന്നു

സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റിന് വൈക്കം നഗരസഭയുടെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കേരള കൗമുദി നല്കിയ ആദരം മന്ത്രി ശ്രീ വി എൻ വാസവനിൽ നിന്ന് ചെയർമാൻ അജയ് ജോസ് ഏറ്റുവാങ്ങുന്നു,

വൈക്കം തലയാഴം കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റിന് വൈക്കം നഗരസഭയുടെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കേരള കൗമുദി നല്കിയ ആദരം ബഹു: സഹകരണ -സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവനിൽ നിന്ന് സ്നേഹ സേന ചെയർമാൻ അജയ് ജോസ് ഏറ്റുവാങ്ങുന്നു, വൈക്കം, എറണാകുളം ഗവൺമെൻ്റ് ആയുർവേദ ആശുപത്രികളിൽ എല്ലാ ദിവസവും രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉൾപ്പെടെ 300ൽ അധികം ആളുകൾക്ക് സ്നേഹ സേന ഭക്ഷണത്തിനുള്ള സൗകര്യം ഏർപ്പെടുത്തുന്നു, എല്ലാമാസവും 120 ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് ചികിതസാ സഹായം നൽകി വരുന്നു, തലയാഴം കൂടാതെ കോട്ടയം, എറണാകുളം എന്നിവടങ്ങളിലാണ് സ്നേഹ സേനയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത്-