വൈക്കം ഗവൺമെൻ്റ് താലൂക്ക് ആയുർവേദ ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരു വർഷത്തേയ്ക്ക്3 നേരം സൗജന്യ ഭക്ഷണ വിതരണത്തിൻ്റെ ഔപചാരിക ഉത്ഘാടനം ck ആശ MLA നിർവ്വഹിച്ചു – വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൻ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു – മുനിസിപ്പൽ കൗൺസിലർമാർ – ആരോഗ്യ സ്റ്റാൻഡിഗ് കമ്മറ്റി മെംബർ തുടങ്ങിയവർ സംബന്ധിച്ചു
*സ്നേഹ ഭോജനം*
വൈക്കം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ കിടപ്പു രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും, *സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് തലയാഴം, മാടപ്പള്ളി* നൽകുന്ന –
*സ്നേഹഭോജനം*
– അന്നദാന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 12-4-2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി അങ്കണത്തിൽ നടത്തുന്ന ചടങ്ങിൽ വച്ച് ബഹു: വൈക്കം എംഎൽഎ ശ്രീമതി *സി. കെ. ആശ* അവർകൾ നിർവഹിക്കുന്നു.
ബഹു: മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി രേണുക രതീഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
ബഹു: മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ പി.ടി.സുഭാഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബി. എൽ. സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ശ്രീമതി ബിജിമോൾ, സ്നേഹ സേന ചാരിറ്റബിൾ സൊസൈറ്റി മാനേജിങ് ട്രസ്റ്റി ശ്രീ അജയ് ജോസ്, ട്രസ്റ്റി ശ്രീമതി ജെസ്സി ലൈജു, , ആശുപത്രി വികസന സമിതി അംഗങ്ങൾ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നു.