സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ സഹായ വിതരണം നടത്തി
18-6-2023 ൽ അങ്കമാലി പി .ഡബ്ല്യൂ.ഡി.റസ്റ്റ് ഹൗസിൽ വച്ച് ബഹുമാനപ്പെട്ട ചാലക്കുടി എം.പി ശ്രീ ബെന്നി ബെഹനാൻ ചികിത്സാ സഹായവിതരണം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട അങ്കമാലി മുനിസിപ്പൽ ചെയർമാൻ ശ്രീ മാത്യു തോമസ്, അങ്കമാലി മുനിസിപ്പാലിറ്റി 7-)o വാർഡ് കൗൺസിലർ ശ്രീ പോൾ ജോവർ, അങ്കമാലി വികസന സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ ശ്രീ.ബാസ്റ്റിൻ പാറയ്ക്കൽ, സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ അജയ് ജോസ്, സ്നേഹ സേന ട്രസ്റ്റി ശ്രീമതി ജെസ്സി ലൈജു ,സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ: ജെസ്ന എം.എച്ച് എന്നിവർ സംബന്ധിച്ചു, കോട്ടയം ,എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് സ്നേഹ സേന പ്രധാനമായും പ്രവർത്തിക്കുന്നത്, മദ്ധ്യകേരളത്തിൽ കാൽ നൂറ്റാണ്ടിലേറെയായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് സ്നേഹ സേന, ദിവസേന രണ്ട് ഗവൺമെൻ്റ് ഹോസ്പിറ്റലുകളിൽ ഉൾപ്പടെ അഞ്ഞൂറോളം പേർക്ക് സ്നേഹ സേന ഭക്ഷണമെത്തിക്കുന്നു, 60 വയസിനുമേൽ പ്രായമായ 26 കിടപ്പു രോഗികളായ അമ്മമാരും 20 അനാഥ കുരുന്നുകളും സ്നേഹ സേനയുടെ തണലിലുണ്ട്, രജിസട്രർ ചെയ്ത 200 ക്യാൻസർ / ഡയാലിസിസ് രോഗികൾക്കാണ് ഈ വർഷം ചികിത്സാ സഹായം നൽകുന്നത് -അങ്കമാലിയിലെ രണ്ടാം ഘട്ട ചികിത്സാ സഹായ വിതരണമാണ് നടത്തിയത് 15 രോഗികൾക്കാണ് സഹായം നൽകിയത്