അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ അന്നദാന വിതരണം
സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ അന്നദാനം അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് ഉൽഘാടനം ചെയ്തു .
സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന അന്നദാനത്തിൽപ്പെട്ട ആറാമത്തെ ആശുപത്രിയാണ് അങ്കമാലി താലൂക്ക് ആശുപത്രി . ആശുപത്രിയിൽ ഉള്ള കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും രോഗപരിശോധനയ്ക്കായി എത്തുന്നവരും ഉൾപ്പടെ ദിവസവും ആയിരത്തോളം പേർക്കാണ് സ്നേഹസേന ട്രസ്റ്റ് അന്നദാനം നൽകി വരുന്നത് . വാർഡ് കൗൺസിലർ പോൾ ജോവർ ,
സ്നേഹ സേന ചെയർമാൻ ശ്രീ അജയ് ജോസ് , മാനേജിങ് ട്രസ്റ്റി ജെസ്സി ലൈജു, കോഡിനേറ്റർമാരായ നൈനാൻ , ചാന്ദിനി , സ്നേഹ , ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു